Thursday, July 30, 2009

സാമൂഹിക പ്രവര്‍ത്തകര്‍ക്കൊരു
ലോക സംഘടന



പ്രിയമുള്ളവരെ,

ലോകത്തിനു വെളിച്ചം പകരാന്‍, ലോകത്തെ നയിക്കാന്‍, ലോകത്തിന്റെ പ്രശനങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍, ലോകത്തിന്റെ പ്രശനങ്ങള്‍ക്ക് താങ്ങും തണലുമാകാന്‍ ദൈവത്തിന്റെ നാട്ടില്‍ നിന്നു ഒരു ലോക സംഘടന ജന്മം കൊള്ളുന്നു. ഭ്രൂണാസ്ഥയില്‍ ഉള്ള ആശയം ചര്ച്ച ചെയ്യാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.രണ്ടായിരത്തി പത്ത് സെപ്തംബറില്‍ സംഘടന ഉല്‍ഘാടനം ചെയ്യാന്‍ ആണ് ആഗ്രഹിക്കുന്നത്‌.കൃത്യമായി പറഞ്ഞാല്‍ 08-09-10 ന് ഉല്‍ഘാടനം ചെയ്യാനാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. തിയ്യതിക്ക് അനുസരിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്‌. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള,എല്ലാത്തരം സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഇതില്‍ അണിനിരക്കാം.അതായതു സോഷ്യല്‍ വര്‍ക്ക്‌ പ്രൊഫഷണല്‍ ആയി സ്വീകരിച്ചവര്‍ക്കും,ജന്മം കൊണ്ടു സോഷ്യല്‍ വര്‍ക്കില്‍ എത്തിച്ചേര്ന്നവര്‍ക്കും,സാഹചര്യങ്ങള്‍ അല്ലങ്കില്‍ സാമൂഹിക അവസ്ഥ വ്യക്തിയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ കൊണ്ടു സോഷ്യല്‍ വര്‍ക്കില്‍ എത്തിച്ചേര്ന്നവര്‍ക്കും,ചില വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ വര്‍ക്കില്‍ എത്തിച്ചേര്ന്നവര്‍ക്കും ഇതില്‍ അണിനിരക്കാം... പ്രസ്ഥാനം നിങ്ങള്‍ ഏതു തരത്തില്‍ ഉള്ള സോഷ്യല്‍ വര്‍ക്കര്‍ ആണ് അല്ലങ്കില്‍ എത്രവരെ പഠിച്ച സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഉണ്ട് എന്ന് നോക്കിയല്ല അംഗങ്ങളെ ചേര്ക്കുന്നതു. നിങ്ങള്‍ സമൂഹത്തിന് വേണ്ടി, പ്രകൃതിക്കുവേണ്ടി എന്ത് ചെയ്യുന്നു എന്ന് നോക്കിയാണ്. അവിടെ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസം, സാമ്പത്തികം, മതം, ജാതി,രാഷ്ട്ര ഘോത്ര അതിര്‍ത്തികള്‍....ഇതൊന്നും ബാധകമല്ല.

ഇന്നു നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നതു ഒരുമയില്ലായ്മയാണ്,നമുക്കു വേണ്ടി ശബ്ദിക്കാന്‍ ലോകത്ത് ഒരു ശക്തമായ നേതൃത്വം ഇല്ല എന്നത് വലിയ,ഞെട്ടിക്കുന്ന സത്യമാണ്.അത് ഇനിയും ഉണ്ടായില്ലങ്കില്‍ സാമ്പത്തിക നേട്ടം മാത്രം ആഗ്രഹിച്ചു നീങ്ങുന്ന,മനുഷ്യത്വമില്ലാത്ത ഭരണ കൂടങ്ങളില്‍ നിന്ന്, വിവേചനങ്ങള്‍ ഇല്ലാതെ, മനുഷ്യ സമൂഹത്തിന് വേണ്ടി ഇനിയും പൂര്‍ണ്ണമായി തുറക്കാത്ത നീതി,നിയമ ലോകത്ത് നിന്നു നാം ഒരു പാടു അനുഭവിക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ലോകത്തിന്റെ എല്ലാ ഭാഗത്തും സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള, അവരുടെ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള, അവരുടെ നന്മക്കു നേരെയുള്ള കടന്നു കയറ്റാം വ്യാപകമാണ്. മാത്രവുമല്ല, സാമൂഹിക പ്രവര്‍ത്തകരുടെ ജീവിത സുരക്ഷിതത്വം, അവര്‍ക്കുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം, ആവശ്യമായ സാമ്പത്തിക ലഭ്യത, ആവശ്യമായ നിയമ നിര്മ്മാണം തുടങ്ങിയ ഒന്നും തന്നെ നടക്കുന്നില്ല.ഒരു ഭരണ കൂടങ്ങളും അതില്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല..അത് കൊണ്ടു തന്നെ യഥാര്ത്ഥ സാമൂഹിക പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചുരുങ്ങി കൊണ്ടേയിരിക്കുന്നു. കൂടാതെയാണ് ചില പ്രധാന ലോക പ്രശ്നങ്ങളില്‍ ഒന്നായി പ്രതികരിക്കാന്‍ നമുക്കു കഴിയാതെ പോകുന്നത്. ഇത്തരം ഒട്ടനവതി പ്രനങ്ങള്‍ക്ക് പരിഹാരം കാണാനും,അത് പ്രാവര്‍ത്തികമാക്കാനും,ഒന്നായി പ്രവര്‍ത്തിക്കാനുള്ള വേദിയായിരിക്കും
world social worker's foundation.

നമ്മള്‍ തുടങ്ങാന്‍ പോകുന്ന ഈ പ്രസ്ഥാനത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ നാം ചെയ്തു തീര്‍ത്തിട്ടുണ്ട്. പ്രധാനമായും അത് അടിസ്ഥാന നിയമ നടപടികളും മറ്റുമാണ്. കഴിഞ്ഞ മൂന്നു കൊല്ലമായി ഇതിന്റെ പൂര്‍ത്തീകരത്തിനു,ഇതു സാധ്യമായി കാണാന്‍ നമ്മോടൊപ്പം നില്‍ക്കുന്നവരില്‍ പ്രധാനികളില്‍ ചിലര്‍ H.വൈദ്യനാഥന്‍ , മനു ജേക്കബ്‌ മാത്യു, അഡ്വ.K.V.മോഹനന്‍, M.K.മധു, സജീവ്‌ എന്നിവര്‍...
നമ്മുടെ സംഘടനയുടെ വെബ്സൈറ്റ്: www.worldsocialworkers.org എന്നതാണ്.ഇതിന്റെ ജോലികള്‍ പുരോഗമിക്കുന്നു.ഇതു നോക്കിയതിനു ശേഷം കുറവുകളും,കുറ്റങ്ങളും ഉണ്ടങ്കില്‍ അത് ചൂണ്ടി കാണിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്കും,സഹകരണത്തിനും വിളിക്കാന്‍ കഴിയുന്ന നമ്പറുകള്‍ താഴെ നല്കുന്നു.
ബന്ധപ്പെടാന്‍ അപേക്ഷിച്ച് കൊണ്ടു,
നിങ്ങളുടെയെല്ലാം

ഇസഹാഖ് ഈശ്വര മംഗലം
സ്ഥാപകന്‍ & ചെയര്‍മാന്‍
ആക്ട്റ്റ്‌ ഫോര്‍ ഹുമാനിറ്റി
www.actwithmohanlal.com

ഫോണ്‍:0484 2345 689 /2345 589/645 5678

മൊബൈല്‍:09249 567800/092494 34568